Advertisement

കോട്ടയത്ത് 154 പേർക്ക് കൂടി കൊവിഡ്

September 7, 2020
2 minutes Read
kottayam covid

കോട്ടയം ജില്ലയിൽ 154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 150 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ആകെ 2079 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ കോട്ടയം-16, തിരുവാർപ്പ്-12, ഈരാറ്റുപേട്ട-11 കാണക്കാരി-10, അയർക്കുന്നം-7, കരൂർ, പാമ്പാടി, കുറിച്ചി, മുത്തോലി-6 വീതം, മാടപ്പള്ളി ഏറ്റുമാനൂർ- 5 വീതം എന്നിവയാണ്. കൂടാതെ രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4999 പേർ രോഗബാധിതരായി. 3307 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16764 പേർ ക്വാറന്‍റീനിൽ കഴിയുന്നുണ്ട്.

Read Also : സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ്: 1495 പേർ സമ്പർക്ക രോഗികൾ, 12 മരണങ്ങൾ

അതേസമയം സംസ്ഥാനത്ത് ഇന്ന് 1648 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1495 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

Story Highlights covid, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top