Advertisement

തൊണ്ണൂറ്റിയാറാം വയസിൽ ബിരുദം നേടി ഇറ്റലിക്കാരനായ ഒരു മുത്തച്ഛൻ

September 7, 2020
3 minutes Read

തൊണ്ണൂറ്റിയാറാം വയസിൽ ബിരുദം നേടി ഒരു മുത്തച്ഛൻ. ഇറ്റലിക്കാരനായ ജുസപ്പേ പാറ്റേർണോയാണ് പ്രായത്തെ അതിജീവിച്ച് ലോകമെമ്പാടുമുള്ളവരുടെ കൈയ്യടി നേടിയത്.

ഇറ്റലിയിലെ ഏറ്റവും പ്രയമേറിയ വിദ്യാർത്ഥിയാണ് ജുസപ്പേ പാറ്റേർണോ. കൊവിഡിലും തളരാതെ വിജയം കൈവരിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ് ജുസൈപ്പെ പാറ്റേർണോ. 96-ാം വയസിൽ ജുസെപ്പേ ബിരുദം നേടിയത് രണ്ട് വിഷയങ്ങളിലാണ്. ഹിസ്റ്ററിയിലും ഫിലോസഫിയിലുമാണ്.

രണ്ടാം ലോക മഹായുദ്ധത്തിൽ ഇറ്റാലിയൻ നാവിക സേനയുടെ ഭാഗമായി പങ്കെടുത്തിട്ടുള്ള ജുസപ്പേ റെയിൽവേ ജീവനക്കാരനായാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്. ചെറുപ്പകാലത്ത് പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ല. അന്ന് നടക്കാതെ പോയ സ്വപ്‌നമാണ് ജുസപ്പേ തന്റെ 96-ാം വയസിൽ ജുസപ്പേ പൊടി തട്ടി എടുത്തത്. പഠനത്തിന്റെ അവസാന വർഷത്തിൽ പഠനം മുടക്കിയായി കൊവിഡ് എത്തിയപ്പോഴും ജുസപ്പേ തളർന്നില്ല. ഓൺലൈൻ വഴി ക്ലാസുകളിൽ പങ്കെടുത്തു. സ്വപ്‌നം കൈയ്യെത്തി പിടിച്ചതിന്റെ ആനന്ദത്തിലാണ് ജുസപ്പേ പാറ്റേർണോ.
പഠനം ഇവിടം കൊണ്ട് അവസാനിപ്പിക്കില്ല. ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യം. തന്റെ അമ്മ 100 വയസുവരെ ജീവിച്ചു. ജനിതക ഘടകങ്ങൾ തുണച്ചാൽ ബിരുദാനന്തര ബിരുദത്തിനുള്ള ബാല്യം ഇനിയും അവശേഷിക്കുന്നതായി ജുസേപ്പേ വിശ്വസിക്കുന്നു.

Story Highlights An Italian grandfather who graduated at the age of ninety-six

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top