കന്നഡ നടിക്കെതിരായ സദാചാര പൊലീസിംഗ്; മാപ്പപേക്ഷയുമായി കോൺഗ്രസ് വക്താവ്

കന്നഡ നടി സംയുക്ത ഹെഗ്ഡക്കെതിരെ സദാചാര പൊലീസിംഗ് നടത്തിയ കോൺഗ്രസ് വക്താവും ആക്ടിവിസ്റ്റുമായ കവിത റെഡ്ഡി മാപ്പപേക്ഷയുമായി രംഗത്ത്. തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പുറത്തിവിട്ട വിഡിയോയിലൂടെയാണ് കവിത മാപ്പപേക്ഷ നടത്തിയത്. ശനിയാഴ്ചയാണ് കവിതയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകൾ സംയുക്തയെയും ചില സുഹൃത്തുക്കളെയും സദാചാര വാദവുമായി കയ്യേറ്റം ചെയ്തത്.
Read Also : കൊവിഡ് പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
“ഞാനെപ്പോഴും സദാചാര പൊലീസിംഗിന് എതിരാണ്. എൻ്റെ പ്രവൃത്തി അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതായി ഞാൻ മനസ്സിലാക്കുന്നു. ഒരു തർക്കത്തിൽ എൻ്റെ പ്രതികരണം അത്തരത്തിൽ ആയിപ്പോയതാണ്. അതൊരു തെറ്റായിരുന്നു. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിലും പുരോഗമനചിന്താഗതിയുള്ള ഒരു സ്ത്രീ എന്ന നിലയിലും സംയുക്തയോടും സുഹൃത്തുക്കളോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- കവിത ട്വീറ്റിൽ കുറിച്ചു.
Read Also : ക്വറന്റീനിലുള്ള യുവതിയെ പീഡിപ്പിച്ച കേസ്: പല തവണ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആർ
സംയുക്തയും രണ്ട് സുഹൃത്തുക്കളും ഹുല ഹൂപ്പുകളുമായി വ്യായാമം ചെയ്യാൻ അഗാറ തടാകത്തിനരികെ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്ഥലത്തെത്തിയ കവിതയും സംഘവും അവർ ധരിച്ചിരുന്ന വസ്ത്രത്തെച്ചൂണ്ടി അവിടെ നിന്ന് പോകണം എന്നാവശ്യപ്പെട്ടു. മാന്യമായല്ല അവർ വസ്ത്രം ധരിച്ചിരിക്കുന്നതെന്നും പൊതുസ്ഥലത്ത് ഇങ്ങനെ വസ്ത്രമണിഞ്ഞ് വ്യായാമം ചെയ്യാൻ പാടില്ലെന്നും അവർ പറഞ്ഞു. തുടർന്ന് നടിക്കും സുഹൃത്തുക്കൾക്കും നേരെ കയ്യേറ്റവുമുണ്ടായി.
തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയും കവിതക്കെതിരെ പൊലീസ് കേസെടുക്കയും ചെയ്തു.
Story Highlights – Moral policing row Kavitha Reddy puts out video apology to Samyuktha Hedge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here