Advertisement

കാപ്പിയിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ചെന്നിക്കുത്തിന് പരിഹാരമോ ? [24 Fact Check]

September 8, 2020
2 minutes Read
lime and coffee cures migraine fake news

സർവ സാധാരണമായി മിക്കവരിൽ കണ്ടുവരുന്ന ഒന്നാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ. അസഹ്യമായ തലവേദനയായതുകൊണ്ട് തന്നെ ഈ വേദനയകറ്റാൻ ആര് എന്ത് പ്രതിവിധി പറഞ്ഞാലും നാം വിശ്വസിക്കും, അവ പരീക്ഷിച്ചും നോക്കും. അത്തരത്തിലൊരു പ്രതിവിധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ അതിന് ശാസ്ത്രിയ അടിത്തറയുണ്ടോ എന്നതാണ് ചോദ്യം.

കാപ്പിയിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ചെന്നിക്കുത്ത് മാറുമെന്ന പ്രചരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സാപ്പിലൂടെയും, ഫേസ്ബുക്കിലൂടെയുമെല്ലാം നടക്കുന്നുണ്ട്. നാരങ്ങ നീര് രക്തക്കുഴലുകൾ വികസിക്കുന്നതിന് കാരണമാകുമെന്നും, കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന് വേദനകളെ ചെറുക്കാൻ ശേഷിയുണ്ടെന്നുമാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്.

തായ്‌ലാൻഡിലെ ഒരു ബ്ലോഗിലാണ് സന്ദേശം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നാലെ ഇംഗ്ലീഷിലും മലയാളത്തിലും ഈ വ്യാജ സന്ദേശം തർജിമ ചെയ്യപ്പെട്ടു.

എന്നാൽ പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ശാസ്ത്രിയ അടിത്തറയില്ലാത്തതാണെന്നും ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights lime and coffee cures migraine fake news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top