കൊവിഡ് വാക്‌സിൻ പുറത്തിറങ്ങിയോ? ചൈനീസിലുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ (24 fact check)

/- മോനിഷ ഭാരതി
കൊവിഡ് വാക്‌സിൻ പുറത്തിറങ്ങിക്കഴിഞ്ഞുവെന്ന് വ്യാജവാർത്ത. റഷ്യയിലെ ആരോഗ്യ പ്രവർത്തകർ മാസ്‌കുകൾ വലിച്ചെറിയുകയാണെന്നും മനുഷ്യരാശി രക്ഷപ്പെടുന്നുവെന്നും ലക്ഷക്കണക്കിന് പേർ കണ്ട വിഡിയോയ്‌ക്കൊപ്പം ചൈനീസ് ഭാഷയിലുള്ള കുറിപ്പിൽ പറയുന്നു. എന്നാല്‍ കൊവിഡ് വാക്‌സിൻ ഉടൻ പുറത്തിറങ്ങുമെന്ന് അവകാശവാദങ്ങൾ ഒരുപാടുണ്ടെങ്കിലും ഇതുവരെ അത് ലഭ്യമായി തുടങ്ങിയിട്ടില്ല.
Read Also : ഷാരൂഖ് ഖാന്റെ പേരിൽ ഇല്ലാത്ത ചിത്രത്തിന്റെ പോസ്റ്ററും, അതിന്റെ പേരിൽ ബോയ്‌ക്കോട്ട് ഹാഷ്ടാഗും [24 Fact Check]
കൊറോണ വൈറസിന് വാക്‌സിൻ കണ്ടുപിടിച്ചത് ആഘോഷിക്കുന്ന ആരോഗ്യപ്രവർത്തകരൊന്നുമല്ല ദൃശ്യങ്ങളിലുള്ളത്. സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ അൽ-ഷുമായിസി ആശുപത്രിയിൽ നിന്നുള്ള രംഗമാണ് ഇത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡ് അടച്ചതിന്റെ ആഹ്‌ളാദം പ്രകടിപ്പിക്കുകയായിരുന്നു അവിടുത്തെ ആരോഗ്യ പ്രവർത്തകർ.
കിംഗ് സൗദ് മെഡിക്കൽ സിറ്റിയുടെ ഡയറക്ടറായ ഡോക്ടർ ഖലീദ് അൽ-ദഹ്മാഷി ഓഗസ്റ്റ് 11ന് ട്വീറ്റ് ചെയ്ത വിഡിയോയാണ് പിന്നീട് വ്യാജ സന്ദേശത്തിന്റെ അകമ്പടിയോടെ പ്രചരിച്ചത്. ഓഗസ്റ്റ് 15നാണ് ചൈനയിലും ഇന്തോനേഷ്യയിലും വൈറലായി മാറിയ ഈ വിഡിയോ വ്യാജ അടിക്കുറിപ്പോടെ എഫ്ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Story Highlights – fact check, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here