വരാനുള്ള നാളുകള്‍ ഇനിയും കടുത്തത്; കൊവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന് മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് വരാനുള്ള നാളുകള്‍ ഇനിയും കടുത്തതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. ‘ ആശുപത്രി ജീവനക്കാര്‍ ഇപ്പോള്‍ തന്നെ വളരെയധികം അധ്വാനിക്കുന്നുണ്ട്. എങ്കിലും ഈ ഘട്ടത്തെയും മാനസികമായും ശാരീരികമായും നേരിടാന്‍ സന്നദ്ധമായിരിക്കണം. കൊവിഡിനെതിരായ പേരാട്ടത്തില്‍ കേരളം ശക്തമായി പൊരുതി നില്‍ക്കുകയാണ്. രാഷ്ട്രീയ ഭേദമന്വേ എല്ലാവരുടേയും പിന്തുണ തേടുന്നു’ മന്ത്രി പറഞ്ഞു.
ആര്‍ദ്രം പദ്ധതി, അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫഌറോസ്‌കോപ്പി മെഷീന്‍, സിസിടിവി തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കിഫ്ബി സംവിധാനം ആരോഗ്യ മേഖലയുടെ പുരോഗതിക്ക് വലിയ അനുഗ്രഹമായതായി മന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയുടെ സമഗ്ര മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. പ്രാഥാമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ സമഗ്ര വികസനമൊരുക്കി രോഗീ സൗഹൃദമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് നല്ല പണം വേണം. ജിഡിപിയിലെ ഒരു ശതരമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. അതെല്ലാം വലിയ പദ്ധതികള്‍ക്ക് തടസമായി. അപ്പോഴാണ് കിഫ്ബി വലിയ അനുഗ്രഹമായി മാറിയത്. വളരെ പെട്ടെന്ന് മാസ്റ്റര്‍ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കാനും വലിയ ശതമാനം പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാനും സാധിച്ചതായി മന്ത്രി വ്യക്തമാക്കി.
Story Highlights – Minister KK Shailaja inaugurated various projects completed at Kalamassery Government Medical College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here