Advertisement

കൊവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി

September 10, 2020
1 minute Read
pcr test mandatory for symptomatic people

കൊവിഡ് രോഗ ലക്ഷണമുള്ളവർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പിസിആർ പരിശോധന നടത്തണമെന്നാണ് നിർദേശം.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. ഒരു സമിതിയെ നിയോഗിച്ച് കൃത്യമായി മേൽനോട്ടം വഹിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഇന്നലെ വരെ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ ടെസ്റ്റ് മാത്രമേ നടത്തിയിരുന്നുള്ളു. എന്നാൽ ആന്റിജൻ ടെസ്റ്റിലെയും പിസിആർ ടെസ്റ്റിലെയും ഫലങ്ങളിൽ വ്യത്യാസം വരാം. ഈ പശ്ചാത്തലത്തിലാണ് ആൻരിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യ വകുപ്പ് കർശന നിർദേശം നൽകുന്നത്.

Story Highlights pcr test ,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top