‘ഈ മൂക്കുകൾ തമ്മിലുള്ള സാമ്യം എല്ലാം പറയും’; കൊച്ചു പ്രേമനെ കുറിച്ച് അഭയാ ഹിരൺമയി

നടൻ കൊച്ചു പ്രേമനെ കുറിച്ച് ഗായിക അഭയ ഹിരൺ മയി എഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പ് വൈറലാകുന്നു. അഭയയുടെ അമ്മാവനാണ് കൊച്ചു പ്രേമനെന്നത് അധികം ആർക്കും അറിയില്ലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രിയപ്പെട്ട അമ്മാവനെ കുറിച്ച് അഭയ എഴുതുന്നത്.
‘മൂക്കുകൾ തമ്മിലുള്ള സാമ്യം എല്ലാം പറയും ! കെഎസ് രാജു തന്റെ സഹോദരി പുത്രി അഭയാ ഹിരൺമയിക്കൊപ്പം’- എന്ന് പറഞ്ഞുകൊണ്ടാണ് ഇൻസ്റ്റഗ്രാം കുറിപ്പ് ആരംഭിക്കുന്നത്.
തന്റെ പ്രിയപ്പെട്ട അമ്മാവനാണ് കെഎസ് രാജുവെന്ന് അഭയ കുറിപ്പിൽ വ്യക്തമാക്കുന്നു. താൻ ഋതുമതിയായപ്പോൾ സ്വർണകമ്മൽ വാങ്ങി തന്ന കഥയും, മൊബൈൽ ഫേൺ വാങ്ങി നൽകിയ കഥയുമെല്ലാം അഭയ കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം വായിക്കാം :
‘ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോ വീണ്ടും കമ്മൽ…
കോളജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ…പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ട് തരും ..ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും ….ഞങ്ങടെ ‘ഗിഫ്റ്റ് ബോക്‌സ് ‘ ആണ് മാമ്മൻ’
Story Highlights – abhaya hiranmayi about kochu preman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here