Advertisement

എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി

September 11, 2020
1 minute Read
ernakulam man dies of medical negligence

എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി വീട്ടിൽ വർഗീസ് മകൻ ബൈജു (38) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.

മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ ചികത്സാ പിഴിവ് ഉണ്ടായിട്ടുണ്ടന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഗ്യാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് മൂക്കന്നൂർ എംഎജിജെ ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ നിർദേശ പ്രകാരം എൻഡോസ്‌കോപ്പി എടുക്കുന്നതിനായി അനസ്‌തേഷ്യ കൊടുക്കുന്നതിനിടെ ഉണ്ടായ പിഴവാണ് മരണകാരണമെന്നാണ് പരാതി. ബൈജുവിന്റെ നില ഗുരുതരമായതിനെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ചികിത്സയിലായിരുന്ന ബൈജു വെള്ളിയാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.

മൂക്കന്നൂർ എംഎജിജെ ആശുപത്രിയുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കൾ ഉന്നത പോലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

Story Highlights ernakulam man dies of medical negligence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top