Advertisement

ജെയിംസ് ബോണ്ട്, ഗെയിം ഓഫ് ത്രോൺസ് താരം ഡയാന റിഗ് അന്തരിച്ചു

September 11, 2020
10 minutes Read
Game of Thrones James Bond actor Diana Rigg dies

ബ്രിട്ടീഷ് താരം ഡയാന റിഗ് അന്തരിച്ചു. സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. 82 വയസായിരുന്നു.

‘എന്റെ പ്രിയപ്പെട്ട മാതാവ് ഇന്ന് പുലർച്ചെ മരണമടഞ്ഞു. കാൻസറാണ് മരണകാരണം. അവസാന നാളുകൾ സന്തോഷത്തോടുകൂടിയാണ് അവർ ചെലവഴിച്ചത്. അമ്മയെ മിസ് ചെയ്യം’- ഡയാനയുടെ മകൾ റേച്ചൽ സ്റ്റിർലിംഗ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നതിങ്ങനെ.

1960 ലെ ‘ദി അവഞ്ചേഴ്‌സ്’ എന്ന ടിവി സീരീസിലൂടെയാണ് ഡയാന റിഗ് ശ്രദ്ധനേടുന്നത്. അതിലെ എമ്മ പീൽ എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ഇതിന് പിന്നാലെ ജെയിംസ് ബോണ്ട് കഥ പറയുന്ന ‘ഓൺ ഹർ മെജസ്റ്റി സീക്രട്ട് സർവീസ്’ എന്ന ചിത്രത്തിൽ ബോണ്ട് ഗേൾ ട്രേസി ഡി വിസെൻസോ ആയി വേഷമിട്ടു.

ഗെയിം ഓഫ് ത്രോൺസ് എന്ന വിഖ്യാത സീരീസിലെ ഒലേന ടൈറൽ എന്ന പേരിൽ യുവ തലമുറയ്ക്കും ഡയാന റിഗ് സുപരിചിതയാണ്.

Story Highlights Game of Thrones James Bond actor Diana Rigg dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top