Advertisement

കൊല്ലം ചാത്തന്നൂരില്‍ വീണ്ടും കരടിയെ കണ്ടെന്ന് നാട്ടുകാര്‍

September 11, 2020
2 minutes Read

കൊല്ലം ചാത്തന്നൂര്‍ മേഖലയില്‍ വീണ്ടും കരടിയെ കണ്ടെന്ന് നാട്ടുകാര്‍. വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ കെണി ഒരുക്കി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ ചാത്തന്നൂര്‍ ശീമാട്ടി ജംഗ്ഷന് സമീപം കരടിയെ കണ്ടെന്ന് കാര്‍ യാത്രക്കാരാണ് പൊലീസിനെ അറയിച്ചത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

വനംവകുപ്പിന്റെ പ്രത്യേക സംഘമെത്തി പ്രദേശമാകെ തെരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായില്ല. കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെ കരടിയെ വീണ്ടും കണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. വനമേഖലയില്‍ നിന്ന് അകലെയുള്ള പ്രദേശത്ത് കരടി വരാന്‍ സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നു. പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും കരടിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല.

Story Highlights natives says saw the bear again in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top