വിമതര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി സോണിയ; വിമത നേതാക്കളെ ചുമതലയില്‍ നിന്ന് മാറ്റി

വിമതര്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി സോണിയഗാന്ധി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ മാറ്റിക്കൊണ്ട് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചു. വിമത നേതാക്കളെ ചുമതലയില്‍ നിന്ന് മാറ്റി കൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതി അംഗമായി.
ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാര്‍ജുന്‍ ബാര്‍ഗെ, മോട്ടി ലാല്‍ വോറ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി .കേരളത്തിന്റെ ചുമതല മുകള്‍ വാസ്‌നികില്‍ നിന്നും താരിഖ് അന്‍വറിന് നല്‍കി. കോണ്‍ഗ്രസ് സംഘടന കാര്യങ്ങളില്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കാനും 23 നേതാക്കള്‍ അയച്ച കത്തിലെ വിവരങ്ങള്‍ പരിശോധിക്കാനും കമ്മറ്റി രൂപീകരിച്ചു. ആറ് അംഗ സമിതിയാണ് രൂപീകരിച്ചത്. എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, കെ.സി. വേണുഗോപാല്‍,രണ്ദീപ് സിംഗ് സുര്‍ജേവാല, അംബിക സോണി, മുകുള്‍ വാസ്‌നിക് എന്നിവരാണ് അംഗങ്ങള്‍. മധുസൂധനന്‍ മിശ്രി ചെയര്‍മാനായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിട്ടിയും രൂപീകരിച്ചു.
Story Highlights – Sonia toughens stance on insurgents; Reorganized Congress Working Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here