പൊന്നാനിയില്‍ മൃതദേഹം മാറി മറവ് ചെയ്തതായി പരാതി

മലപ്പുറം പൊന്നാനി കടലില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം മാറി മറവ് ചെയ്തതായി പരാതി. ഒരാഴ്ച്ച മുന്‍പാണ് ബോട്ട് തകര്‍ന്ന് പൊന്നാനി സ്വദേശി കബീറും താനൂര്‍ സ്വദേശികളായ ഉബൈദും കുഞ്ഞുമോനും കടലില്‍ കാണാതായത്. കഴിഞ്ഞ ദിവസം ലഭിച്ചത് ഉബൈദിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ച് സംസ്കരിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് പൊന്നാനി സ്വദേശി കബീറിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കളുടെ വാദം. പ്രതിഷേധവുമായി ബന്ധുക്കള്‍ പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. നാളെ ഇരു കുടുംബവുമായി ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights – Complaint that body was changed and buried in ponnani
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here