ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള 450 മില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കാനൊരുങ്ങി സെവൻ വെസ്റ്റ് മീഡിയ; ഇന്ത്യൻ പര്യടനം സംശയത്തിൽ

ക്രിക്കറ്റ് ഓസ്ട്രേലിയയുമായുള്ള 450 മില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കാനൊരുങ്ങി സെവൻ വെസ്റ്റ് മീഡിയ. ക്രിക്കറ്റ് ഓസ്ട്രേലിയ കരാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെവൻ വെസ്റ്റ് മീഡിയയുടെ നീക്കം. ഇതോടെ ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം സംശയത്തിലായി. സംഭവത്തിൽ വിവാദങ്ങളും ഉയരുന്നുണ്ട്.
Read Also : സിപിഎല്ലിലെ പ്രകടന മികവിൽ യുഎസ്എ താരം കൊൽക്കത്തയിൽ; ഐപിഎൽ ചരിത്രത്തിലാദ്യം
ആറു വർഷത്തേക്കാണ് സെവൻ വെസ്റ്റ് മീഡിയയ്ക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുമായി കരാറുള്ളത്. ആദ്യ ഘട്ടത്തിൽ അടയ്ക്കേണ്ട 25 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ നല്‍കാന്‍ സെവൻ വെസ്റ്റ് മീഡിയ തയ്യാറായിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് പണം നൽകേണ്ടിയിരുന്നത്. അത് ഇതുവരെ നൽകിയിട്ടില്ല. കരാർ പ്രകാരം ടെസ്റ്റ്, ബിഗ് ബാഷ് ലീഗ്, വിമൻസ് ബിഗ് ബാഷ് ലീഗ്, വനിതാ രാജ്യാന്തര മത്സരങ്ങൾ എന്നിവയുടെ സംപ്രേഷണത്തിനായി പ്രതിവർഷം 75 മില്ല്യൺ ഡോളറാണ് സെവൻ വെസ്റ്റ് മീഡിയ നൽകേണ്ടത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങളൊന്നും നടന്നില്ല. ബിബിഎൽ നടക്കുമെങ്കിലും പല വിദേശ താരങ്ങളും ലീഗിൽ പങ്കെടുക്കില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കാൻ സെവൻ വെസ്റ്റ് മീഡിയ തീരുമാനിച്ചത്.
Read Also : പ്രവീൺ താംബെയെ വിലക്കിയ ബിസിസിഐയുടെ സ്വാർത്ഥത
അതേസമയം, ഇന്ത്യൻ പര്യടനത്തിൻ്റെ മത്സരക്രമത്തിലും സെവൻ വെസ്റ്റ് മീഡിയക്ക് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. നാല് ടെസ്റ്റുകൾ അടങ്ങിയ പരമ്പരക്ക് മുന്‍പ് ഏകദിന, ടി-20 പരമ്പരകൾ നടത്തണമെന്ന സെവന്‍ വെസ്റ്റ് മീഡിയയുടെ ആവശ്യം ബിസിസിഐ തള്ളിയിരുന്നു.
ചാനല്‍ 9നുമായുള്ള ഏഴ് വര്‍ഷത്തെ കരാര്‍ അവസാനിപ്പിച്ച് 2018ലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സെവന്‍ വെസ്റ്റ് മീഡിയക്കും ഫോക്‌സ്‌ടെല്ലിനുമായി മത്സരങ്ങളുടെ സംപ്രേഷണാവകാശം നല്‍കുന്നത്.
Story Highlights – Seven West Media set to terminate $450 million deal with Cricket Australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here