ടാറ്റാ മോട്ടോഴ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

ടാറ്റാ മോട്ടോഴ്‌സ് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്ന് വ്യാജ പ്രചാരണം. ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഊബറും ഓലയും പോലെ ടാറ്റാ മോട്ടോര്‍സ് ക്യാബ് സര്‍വീസ് ആരംഭിക്കുന്നുവെന്നാണ് പ്രചാരണം. ക്യാബ് ഇ എന്ന പേരില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്നുവെന്നാണ് പ്രചാരണം നടക്കുന്നത്. മുംബൈയിലും പൂനെയിലുമായിരിക്കും ആദ്യഘട്ടത്തിലെന്നും പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
ടാറ്റാ ഗ്രൂപ്പ് ടാക്‌സി സര്‍വീസ് ആരംഭിക്കുന്നില്ല. ക്യാബ് ഇ എന്ന ആപ്ലിക്കേഷന്‍ ക്യാബ് ഈസ് ഇന്‍ഫ്ര ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചതാണ്. ടാക്‌സി സര്‍വീസുകള്‍ നടത്തുന്നവര്‍ക്കും ഉപഭോക്താക്കള്‍ക്കും ടാക്‌സികള്‍ ബുക്ക് ചെയ്യുന്നതിനായി വാടകയ്ക്ക് നല്‍കുന്നതിനുമായി തയാറാക്കിയ ആപ്ലിക്കേഷനാണ് ക്യാബ് ഇ. ഈ കമ്പനിക്ക് ടാറ്റാ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല, ടാക്‌സി സര്‍വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ടാറ്റാ ഗ്രൂപ്പ് ഇതുവരെ യാതൊരു അറിയിപ്പും ഇതുവരെ നല്‍കിയിട്ടുമില്ല.
Story Highlights – Fact Check Has TATA Motors Launched Cab Service
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here