മന്ത്രി കെ. ടി. ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു: മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

മന്ത്രി കെ. ടി. ജലീലിനെതിരെ നടക്കുന്ന വേട്ടയാടല്‍ അപകടകരമായ തലത്തിലേക്ക് നീങ്ങുന്നുവെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇപ്പോള്‍ ടിവിയില്‍ കണ്ടത് മന്ത്രി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയില്‍ വെച്ച് വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താന്‍ ശ്രമം. വേഗത്തില്‍ ഓടി വരുന്ന വാഹനത്തിനു മുന്നില്‍ പെട്ടെന്ന് മറ്റൊരു വാഹനം കുറുകെ വയ്ക്കുന്നത് ഉണ്ടാക്കുന്ന അപകടം എത്ര ഭീകരം ആകും എന്നത് അറിയാത്തവരാണോ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇത് സമരത്തിന്റെ രൂപം അല്ല. ആസൂത്രിതമായി അപകടപ്പെടുത്താന്‍ നടത്തിയ നീക്കം തന്നെയാണ് എന്നതില്‍ സംശയമില്ല. മന്ത്രി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി തന്നെ ഒരു മീഡിയ പ്രവര്‍ത്തകനു നല്‍കിയ ഫോണ്‍കോളില്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് എന്തായിരുന്നു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വസ്തുത എന്ന്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നുമേ ചോദിച്ചില്ല എന്ന വസ്തുതയിരിക്കെ എന്താണ് ഇന്നലെയും ഇന്നുമായി നടത്തുന്ന കോലാഹലങ്ങള്‍. ഹാലിളകിയ പ്രതിപക്ഷത്തിന്റെ സമനിലതെറ്റിയ അഴിഞ്ഞാട്ടം.
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സെക്രട്ടേറിയറ്റില്‍ തീ പിടിച്ചപ്പോള്‍ ഇതേ പ്രകടനമാണ് നടത്തിയത്. അന്നും സമരത്തിന് ആധാരമായി പറഞ്ഞത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കത്തിനശിച്ചു എന്നാണ്. എത്ര ജുഗുപ്‌സാവഹമായ ആരോപണങ്ങള്‍. ഇപ്പോള്‍ ആര്‍ക്കും ഫയലിനെ കുറിച്ച് മിണ്ടാട്ടമില്ല. ഇതേ ഗതി തന്നെയാണ് മന്ത്രി ജലീലിനെതിരായി നടത്തുന്ന സമരാഭാസത്തിലും സംഭവിക്കാന്‍ പോകുന്നത്. പക്ഷേ പാരിപ്പള്ളിയിലെ പോലുള്ള സംഭവം കടന്ന കൈയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights – minister kt jaleel, minister mercykutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here