Advertisement

നീറ്റ് പരീക്ഷ പൂര്‍ത്തിയായി; രാജ്യത്താകെ പരീക്ഷയെഴുതിയത് 15 ലക്ഷത്തിലധികംവിദ്യാര്‍ത്ഥികള്‍

September 13, 2020
1 minute Read
NEET exam completed

മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ പൂര്‍ത്തിയായി. രാജ്യത്താകെ 15 ലക്ഷത്തിലധികംവിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം പേരാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുത്തത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയായിരുന്നു പരീക്ഷാ നടത്തിപ്പ്.

കൊവിഡ് വ്യാപനത്തിനിടെ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് രാജ്യമൊട്ടാകെ നീറ്റ് പരീക്ഷ നടന്നത്. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുള്ള ഉയര്‍ന്ന പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നീണ്ടുപോയത്. രാജ്യത്താകെ 15.93 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. കേരളത്തില്‍ മാത്രം 1.16 ലക്ഷം കുട്ടികളാണ് പ്രവേശന പരീക്ഷ എഴുതിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ 74,000 വിദ്യാര്‍ത്ഥികള്‍ അധികമായി പരീക്ഷ എഴുതി. മെഡിക്കല്‍ സീറ്റുകളുടെ എണ്ണത്തില്‍ ഇക്കുറി 13.7% വര്‍ധനവുണ്ട്. കഴിഞ്ഞ തവണ 2,546 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നത് ഇക്കുറി 3,843 ആയി വര്‍ധിപ്പിച്ചിരുന്നു. കേരളത്തില്‍ 322 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. 2 മണി മുതല്‍ ആരംഭിച്ച പരീക്ഷയ്ക്കായി 11 മണി മുതല്‍ ബാച്ചുകളായി തിരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ശരീര ഊഷ്മാവില്‍ വ്യത്യാസം കണ്ടെത്തിയ വിദ്യാര്‍ത്ഥികളെ പ്രത്യേകം ഇരുത്തിയാണ് പരീക്ഷയ്ക്ക് അവസരം നല്‍കിയത്. ഒരു ഹാളില്‍ 12 വിദ്യാര്‍ത്ഥികളെ മാത്രമാണ് ഇരുത്തിയത്. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കേരളം ആറാം സ്ഥാനത്താണ്.

Story Highlights NEET exam completed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top