ദീപിക പദുക്കോണും ഷാരൂഖ് ഖാനും വീണ്ടും; അറ്റ്ലിയുടെ ‘സങ്കി’ അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും

ദീപിക പദുക്കോൺ-ഷാരൂഖ് ഖാൻ ജോഡി വീണ്ടും ഒന്നിക്കുന്നു. തമിഴ് യുവ സംവിധായകൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘സങ്കി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും നാലാം തവണ ഒന്നിച്ച് വെള്ളിത്തിരയിലെത്തുക. അടുത്ത വർഷം ആദ്യം തീരുമാനിച്ചിരുന്ന സിനിമയുടെ ചിത്രീകരണം കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. എങ്കിലും അടുത്ത വർഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
Read Also : ഷാരൂഖ് ഖാന്റെ പേരിൽ ഇല്ലാത്ത ചിത്രത്തിന്റെ പോസ്റ്ററും, അതിന്റെ പേരിൽ ബോയ്‌ക്കോട്ട് ഹാഷ്ടാഗും [24 Fact Check]
സൂപ്പർ ഹിറ്റ് സിനിമകളായ ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയർ’ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ദീപിക-ഷാരൂഖ് ജോഡി വീണ്ടും ഒന്നിക്കുന്നത്. ചിത്രം വാണിജ്യ ചേരുവകളുള്ള കംപ്ലീറ്റ് എൻ്റർടെയിനറാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹിന്ദി-തമിഴ് ഭാഷകളിൽ ദ്വിഭാഷ ചിത്രമായാവും സങ്കി പുറത്തിറങ്ങുക.
അടുത്തിടെ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആകിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഹിന്ദുജ ആശുപത്രിയും ഷാരൂഖിന്റെ മീർ ഫൗണ്ടേഷനും ചേർന്നാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കി മാറ്റിയത്. ഓഗസ്റ്റ് മുതൽ പ്രവർത്തനം ആരംഭിച്ച ഐസിയു 15 ബെഡോടു കൂടിയാണ് പ്രവർത്തിക്കുന്നത്. ഏപ്രിൽ മാസത്തിൽ തന്നെ കെട്ടിടം ക്വാറൻ്റീൻ കേന്ദ്രമാക്കാനായി ഷാരൂഖ് ഖാൻ വിട്ടുനൽകിയിരുന്നു. ഈ കെട്ടിടമാണ് പിന്നീട് കൊവിഡ് ഐസിയു ആക്കിയത്.
Story Highlights – Shah Rukh Khan to reunite with Deepika Padukone for director Atlee’s ‘Sanki’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here