Advertisement

ടിവി ഇല്ലാത്തതിനാല്‍ പഠനം മുടങ്ങരുത്; വിദ്യാര്‍ത്ഥികള്‍ക്കായി 30 ടിവി ഒരുക്കി നല്‍കി വടക്കേക്കാട് പൊലീസ്

September 13, 2020
1 minute Read
kerala police

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന എണ്‍പതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കിയതിന്റെ സന്തോഷത്തിലാണ് തൃശൂര്‍ സിറ്റിയിലെ വടക്കേക്കാട് പൊലീസ്. കൊവിഡ് കാലത്ത് ക്ലാസ്‌റൂം പഠനരീതി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വഴിമാറിയപ്പോള്‍ അതിന് സാധിക്കാതിരുന്ന കുട്ടികള്‍ക്കാണ് വടക്കേക്കാട് പൊലീസ് ടിവി ചലഞ്ചിലൂടെ മുപ്പത് ടിവികള്‍ സംഘടിപ്പിച്ചു നല്‍കിയത്.

സഹോദരങ്ങളും അയല്‍ക്കാരുമുള്‍പ്പെടെ 80 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഗൃഹസന്ദര്‍ശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയാണ് വടക്കേക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്. ഇന്റര്‍നെറ്റ് ഉള്ള മൊബൈല്‍ സംവിധാനം പോയിട്ട് അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍പോലും ഇല്ലാത്തവരായിരുന്നു അവരില്‍ പലരും. ഇതോടെയാണ് സന്നദ്ധസംഘടനകളുടേയും സന്മനുസുകളുടേയും സഹകരണത്തോടെ വടക്കേക്കാട് ജനമൈത്രി പൊലീസ് മുപ്പത് കുടുംബങ്ങളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടിവി എത്തിച്ചു നല്‍കിയത്.

Story Highlights Vadakkekad police provided 30 TVs for students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top