കുളത്തൂപ്പുഴയിലെ യുവാവിന്റേത് കൊലപാതകം; വനിതാ സുഹൃത്ത് അറസ്റ്റിൽ

കൊല്ലം കുളത്തൂപ്പുഴയിൽ വനിത സുഹൃത്തിന്റെ വീട്ടിലെ അടുക്കളയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുളത്തൂപ്പുഴ സ്വദേശിയായ ഓട്ടോഡ്രൈവർ ദിനേശാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് കുളത്തൂപ്പുഴ സ്വദേശിയായ ദിനേശനെയുവതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെ അടുക്കള വാതിലിലാണ് മൃതദേഹം കണ്ടെത്തിയത്. തന്റെ വീട്ടിൽ ഒരാൾ മരിച്ചു കിടക്കുന്നുവെന്ന് യുവതി സമീപവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് കുളത്തൂപ്പുഴ പൊലീസ് എത്തി മൃതദേഹം തുടർനടപടികൾക്കായി മാറ്റി. പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് മൃതദേഹം വലിച്ചിഴച്ച്അടുക്കള ഭാഗത്തേക്ക് കൊണ്ടുവന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. യുവതിയുടെ ഫോൺ കോളുകൾ പരിശോധിച്ചതിൽ ഇവർക്ക് ദിനേശുമായി മുൻപരിചയമുണ്ടെന്ന് വ്യക്തമായി. ഇയാളെ യുവതിയുടെ വീട്ടിൽ എത്തിച്ചയാളെയും പൊലീസ് ചോദ്യം ചെയ്തു. പ്രാഥമിക പരിശോധനയിൽ ദിനേശിന്റെ ശരീരത്തിൽ മർദനമേറ്റപാടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പോസ്റ്റുമോർട്ടത്തിൽ തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് യുവതിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
Story Highlights – Kulathoopuzha murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here