രാഷ്ട്രപതി, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ

രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ, വ്യാപാരികൾ, കുറ്റവാളികൾ അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഷാൻസെൻ ആസ്ഥാനമായ ഡാറ്റാ സ്ഥാപനമാണ് ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്. ഷെൻഹുവ ഡാറ്റ ഇൻഫർമേഷൻ ടെക്നോളജി ലിമിറ്റഡാണ് നിരീക്ഷിക്കുന്നത്.
ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും കുടുംബവും, മുഖ്യമന്ത്രിമാരായ മമതാ ബാനർജി, അശോക് ഗെഹ്ലോട്ട്, അമരീന്ദർ സിംഗ്, ഉദ്ധവ് താക്കറെ, നവീൻ പട്നായിക്, ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, രവിശങ്കർ പ്രസാദ്, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, പ്രതിരോധ മേധാവി ബിപിൻ റാവത്ത്, ചീഫ് ജസ്റ്റിസ് ശരദ് ബോബ്ഡെ, സഹോദരനും ജഡ്ജുമായ എഎം ഖാൻവിൽക്കർ, ലോക്പാൽ ജസ്റ്റിസ് പിസി ഖോസെ, സിഎജി ജിസി മുർമു, വിവിധ സ്റ്റാർട്ട് അപ്പ് സ്ഥാപകരായ നിപുൻ മെഹ്ര, അജയ് ടെഹ്രാൻ, രത്തൻ ടാറ്റ, ഗൗതം അദാനി എന്നിങ്ങനെ പതിനായിരം ഇന്ത്യക്കാരാണ് ചൈനീസ് നിരീക്ഷണത്തിൽ ഉള്ളത്.
ഇതിന് പുറമെ ശാസ്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, സ്പോർട്ട്സ് താരങ്ങൾ, മതനേതാക്കൾ, ആക്ടിവിസ്റ്റുകൾ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ചൈനീസ് ഇന്റലിജൻസ്, മിലിറ്ററി, സെക്യൂരിറ്റി ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെൻഹുവയെന്ന് കമ്പനി അവകാശപ്പെടുന്നു.
2018 ഏപ്രിലിൽ സ്ഥാപിതമായ കമ്പനിയാണ് ഷെൻഹുവ. കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളാണ് ഉള്ളത്.
Story Highlights – India-China
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here