Advertisement

കൊവിഡ് പ്രതിരോധത്തിന് ഐസിഎംആര്‍ നിര്‍ദേശിച്ച മരുന്നെന്ന പേരില്‍ വ്യാജസന്ദേശം [24 Fact Check]

September 14, 2020
2 minutes Read

-/ മെറിന്‍ മേരി ചാക്കോ

കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഐവര്‍മെക്റ്റിന്‍ (IVERMECTIN) ഗുളികകള്‍ ഉപയോഗിക്കാമെന്ന് ഐസിഎംആര്‍ ശുപാര്‍ശ ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജം.
ലോകമെമ്പാടും കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. അത്താഴത്തിന് രണ്ട് മണിക്കൂര്‍ ശേഷം ഐവര്‍മെക്റ്റിന്‍ ഗുളിക കഴിക്കണം എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്.

ഓഗസ്റ്റ് ആറിന് ഐസിഎംആര്‍ പുതിയ മാര്‍ഗനിര്‍ദേശം ഇറക്കി എന്നിങ്ങനെയാണ് പ്രചാരണം. 30 ദിവസത്തിനകം കൊവിഡ് മുക്തരാകും എന്നും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഹൈ റിസ്‌ക് കാററഗറിയില്‍ ഉള്ളവര്‍ക്കും ഗുളിക കഴിക്കാമെന്നും പോസ്റ്റില്‍ പറയുന്നു എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണ്, ഐസിഎംആര്‍ ഇത്തരത്തിലൊരു മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടില്ല എന്നതാണ് വാസ്തവം . സത്യാവസ്ഥ പരിശോധിക്കാം

1980 മുതല്‍ ഐവര്‍മെക്റ്റിന്‍ ഗുളികകള്‍ ചികിത്സാരംഗത്ത് ഉപയോഗിക്കുന്നുണ്ട്. പരാദങ്ങള്‍ പകര്‍ത്തുന്ന രോഗം തടയുന്നതിനും , വിരശല്യം തടയുന്നതിനും മാറ്റുമാണ് ഈ ഗുളിക വ്യാപകമായി ഉപയോഗിക്കുന്നത്. കൊവിഡ് കാലത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ ഗുളികയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചിരുന്നു . കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരും , ആരോഗ്യ പ്രവര്‍ത്തകരും ഐവര്‍മെക്റ്റിന്‍ ഉപയോഗിച്ചാല്‍ കൊവിഡിനെ ചെറുക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു . ഈ സര്‍ക്കുലറാണ് ഐസി ന്റെ പേരില്‍ പ്രചരിക്കുന്നത്. ഐസിഎംആര്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടില്ല എന്നതാണ് വാസ്തവം ശാസ്ത്രലോകത്ത് വ്യാജവാര്‍ത്തകള്‍ക്ക് സ്ഥാനമില്ല. ലോകത്തെ തകിടം മറിച്ച ഈമഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്താനാകുമെന്ന ശുഭപ്രതീക്ഷയാണ് വേണ്ടത് .

Story Highlights ICMR prescribing drug for Covid; fake news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top