Advertisement

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

September 14, 2020
2 minutes Read

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പ്രതികളായ റോയി ഡാനിയേൽ, പ്രഭ തോമസ്, റിനു മറിയം, റേബ മേരി എന്നിവരുടെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. ഇന്ന് പതിനൊന്ന് മണിക്ക് പ്രതികളെ കോടതിയിൽ ഹാജരാക്കും.

അതേസമയം, അന്വേഷണ സംഘം പ്രതികളെ 15 ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും. കേരളത്തിന് പുറത്ത് കൂടുതൽ സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിക്കും.

എന്നാൽ, ഇതുവരെ നടത്തിയ പരിശോധനയിൽ പ്രതികളുടെ 13 വാഹനങ്ങൾ അനേവഷണ സംഘം പിടിച്ചെടുത്തു. 130 കോടിയുടെ ആസ്തി മാത്രമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞത്. തട്ടിപ്പിൽ മുഖ്യ ആസൂത്രകനായ തൃശൂർ സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Story Highlights popular finance fraud, the custody of accused will end today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top