‘പ്രതിപക്ഷം അക്കൽദാമയിലെ പൂക്കൾ; ചെയ്യുന്നത് യൂദാസിന്റെ പണി’; രൂക്ഷവിമർശനവുമായി എ കെ ബാലൻ

വിവാദങ്ങൾ നിയമപരമായി സർക്കാരിനെ ബാധിക്കില്ലെന്ന് നിയമ മന്ത്രി എ കെ ബാലൻ. അക്കാരണം കൊണ്ടാണ് പ്രതിപക്ഷം സർക്കാരിന് എതിരെ കോടതിയിൽ പോകാത്തത്. കേരളം അന്വേഷണം നടത്തണമെങ്കിൽ പ്രതിപക്ഷംഎഴുതി തരണം. പ്രതിപക്ഷം ചെയുന്നത്വെറും യൂദാസ് പണിയാണെന്നും എ കെ ബാലൻ പറഞ്ഞു.
അക്കൽദാമയിലെ പൂക്കളാണ് ഇപ്പോഴത്തെ പ്രതിപക്ഷം. ആരോപണങ്ങളിൽ കേന്ദ്രം അന്വേഷിക്കുണ്ട്. എല്ലാം കണ്ടു പിടിക്കും. ജലീൽ വിവാദംലീഗിന്റെ പക പോക്കൽ മാത്രമാണ്. ആരോപണങ്ങളുടെ പേരിൽ ജലീൽ രാജിവയ്ക്കില്ല. സ്വർണക്കടത്ത് അന്വേഷണം വഴിതിരിച്ചു വിടാൻ നീക്കം നടക്കുകയാണെന്നും എ കെ ബാലൻ ആരോപിച്ചു.
Read Also :ജലീൽ വിഷയം സർക്കാരിന്റെ സൽപേരിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി ജി സുധാകരൻ
വി മുരളീധരൻ ആദ്യം പറഞ്ഞതും പറയിപ്പിച്ചതും ഡിപ്ലോമാറ്റിക്കാർഗോ അല്ലെന്നാണ്.വി മുരളീധരൻ അങ്ങനെ പറഞ്ഞത് ആർക്കു വേണ്ടിയാണ്? ഖുർആൻ കൊണ്ടുവരുന്നതിന് നിരോധനം ഉണ്ടെങ്കിൽ അത് തുറന്നു പറയാൻ തയ്യാറാകണം. എയർപോട്ടിൽ കസ്റ്റംസ് ആണ് അത് ക്ലിയർ ചെയ്തത്. ജലീലിന്റെ ബാപ്പ അല്ല അവിടെ പരിശോധിക്കുന്നത്. തെറ്റ് ചെയ്‌തെങ്കിൽ ജലീലിനെ ശിക്ഷിക്കട്ടെ. ഈ വിവാദംസർക്കാരിനെ ബാധിക്കില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
Story Highlights – A K Balan, K T Jaleel, Opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here