മികച്ച ഗുണനിലവാരവും, പുത്തൻ ട്രെൻഡുമായി ഗൂസ്‌ബെറി ഓൺലൈൻ; ഗിഫ്റ്റ് ഓപ്ഷനും ലഭ്യം

ഓൺലൈൻ ഷോപ്പിംഗിൽ തരംഗം സൃഷ്ടിച്ച് ഗൂസ്‌ബെറി ഓൺലൈൻ ഫാഷൻ സ്റ്റോർ. വസ്ത്രവ്യാപാര രംഗത്ത് വൻകിട കുത്തകകളായ ആമസോണും, മിന്ത്രയും അരങ്ങ് വാഴുന്നതിനിടെയാണ് കണ്ണൂര് നിന്ന് ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ഇഷ്ടങ്ങൾക്കും ഒപ്പം സഞ്ചരിക്കുന്ന വസ്ത്രങ്ങളുമായി ഗൂസ്‌ബെറി വരുന്നത്.
കണ്ണൂരിലെ പയ്യന്നൂരിലാണ് ഗൂസ്‌ബെറി ഓൺലൈൻ ഫാഷൻ സ്റ്റോറിന്റെ ആസ്ഥാനം. തിരുപ്പൂർ, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലാണ് പ്രൊഡക്ഷൻ ആസ്ഥാനം. 2016 ൽ ആരംഭിച്ച ഗൂസ്‌ബെറി ഫാഷൻ സ്റ്റോർ നിലവിൽ ഇന്ത്യയിലും ജിസിസിയിലുമാണ് വസ്ത്രങ്ങൾ വിൽപനയ്‌ക്കെത്തിച്ചിരിക്കുന്നത്.
Read Also : ഓണത്തിന് വമ്പന്‍ ഓഫറുകളുമായി ഗൂസ്‌ബെറി ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോര്‍
സ്ത്രീകൾക്കായി വിവിധ തരം ഷോപ്പിംഗ് സൈറ്റുകളുണ്ടെങ്കിലും പുരുഷന്മാർക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് സ്റ്റോറുകൾ കുറവാണ്. ഈ വിഭാഗത്തിലേക്ക് മികച്ച ഗുണനിലവാരത്തിനൊപ്പം പുത്തൻ ട്രെൻഡുകളുമായി ഗൂസ്‌ബെറി ഇടംനേടുന്നത്. ടീ ഷർട്ട്, ഷർട്ട്, ട്രൗസേഴ്‌സ്, ബെൽറ്റ്, വാലറ്റ്, മാസ്‌ക് അടക്കമുള്ള ആക്‌സസറിസീസ് എന്നിവയാണ് ഗൂസ്‌ബെറിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ
വിവിധ നിറത്തിലും, അളവിനും, ട്രെൻഡിനും അനുുസരിച്ചുള്ള വൈവിധ്യമാർന്ന വസ്ത്രശേഖരമാണ് ഗൂസ്ബറി ഒരുക്കിയിരിക്കുന്നത്. സ്വന്തമായി ഗൂസ്‌ബെറി ഷോപ്പിംഗ് സൈറ്റിൽ കയറി ഷോപ്പിംഗ് നടത്തുക മാത്രമല്ല പ്രിയപ്പെട്ടവർക്കായി ഗിഫ്റ്റ് കാർഡ് നൽകി ഗൂസ്‌ബെറി ഷോപ്പിംഗ് എന്ന ഹൃദ്യമാർന്ന അനുഭവം പങ്കുവയ്ക്കാനും സ്ഥാപനം സൗകര്യമൊരുക്കുന്നുണ്ട്. പല മൂല്യങ്ങളിലും ലഭ്യമാകുന്ന ഈ ഗിഫ്റ്റ് കാർഡുകൾ നമ്മുടെ ഉറ്റവർക്ക് സമ്മാനിക്കുന്നത് വഴി അവർക്കും അവരുടെ മനസിനിണങ്ങിയ വസ്ത്രങ്ങൾ ഗിഫ്റ്റ് കാർഡ് തുകയ്ക്ക് വാങ്ങാവുന്നതാണ്.
ഗുണനിലവാരം ഉറപ്പാക്കുക എന്നതിന് പ്രഥമ പരിഗണന നൽകിയിരിക്കുന്ന സ്ഥാപനത്തിൽ വസ്ത്രത്തിന്റെ ക്വാളിറ്റി പരിശോധിക്കുന്നതിനായി പ്രത്യേക ടീം തന്നെയുണ്ട്. 24/7 കസ്റ്റമർ സർവീസാണ് മറ്റൊരു പ്രത്യേകത. വസ്ത്രം വാങ്ങിയതിനു ശേഷം എന്തെങ്കിലും അപാകത തോന്നിയാൽ 14 ദിവസത്തിനുള്ളിൽ തിരികെ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മിസഅബ് ഖാലീദ് ആണ് ഗൂസ്‌ബെറി ഓൺലൈന്റെ സ്ഥാപകൻ. എംബിഎ ബിരുദധാരിയായ മിസഅബ് ഖാലീദ് പത്ത് വർഷത്തിലേറെയായി വ്യാപാര രംഗത്ത് സജീവമാണ്. http://www.goosebery.com/
Story Highlights – Gooseberry online fashion store
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here