Advertisement

കൊവിഡ് കാലത്തെ പഠനത്തിന് അധ്യാപകർക്ക് നന്ദി അറിയിച്ച് ബാലൻ; വിഡിയോ പങ്കുവച്ച് യുനിസെഫ്

September 17, 2020
7 minutes Read

കൊവിഡ് കാലത്ത് വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നവരാണ് അധ്യാപകർ. കരുതലോടെ വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ശ്രദ്ധ പുലർത്തുന്ന അധ്യാപകർക്ക് വിഡിയോയിലൂടെ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ബംഗ്ലാദേശിൽ നിന്നും ഒരു എട്ടു വയസുകാരൻ. യൂണിഫിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോ 12,000ലധികം ആളുകളാണ് ഇതുവരെ കണ്ടത്.

”ഈ മഹാമാരിക്കാലത്തും നമ്മെ വ്യത്യസ്ത രീതികളിൽ പഠിപ്പിക്കുന്ന നമ്മുടെ അധ്യാപകർ. എന്തും സാധ്യമാണെന്ന് പറഞ്ഞ് നമ്മെ പ്രോൽസാഹിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങൾ. ഞങ്ങൾ വീട്ടിലിരിക്കുമ്പോഴും ഞങ്ങളെ പഠിക്കാൻ സഹായിക്കുന്ന എല്ലാ അധ്യാപകർക്കും നന്ദി.’- എന്ന് എട്ടു വയസുകാരൻ ഫർസാദ് വിഡിയോയിൽ പറയുന്നു.

‘അധ്യാപകർക്കായുള്ള എട്ടുവയസുകാരൻ ഫർസാദിന്റെ സന്ദേശം നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുന്നതാണ്. കൊവിഡ്19 മഹാമാരിക്കിടയിലും വിദ്യാർത്ഥികൾക്കായി എല്ലാ സഹായവും ചെയ്തുകൊടുക്കുന്ന അധ്യാപകർക്ക് നന്ദി.” എന്ന അടിക്കുറിപ്പോടെയാണ് യൂണിസെഫ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ നിഷ്‌കളങ്കമായ അവതരണത്തിന് നിരവധി പേരാണ് ആശംസകളുമായി രംഗതെത്തിയിരിക്കുന്നത്.

Story Highlights 8years old boy thanks teachers for covid-era study; UNICEF shared the video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top