ടി-20 ലീഗ് മത്സരത്തിനിടെ കളിക്കാനിറങ്ങി ഉടമ; പിന്നാലെ പിഴയും വിലക്കും

ടി-20 ലീഗ് മത്സരത്തിനിടെ കളിക്കാനിറങ്ങിയ ടീം ഉടമക്ക് പിഴയും വിലക്കും. അഫ്ഗാനിസ്താനിലെ ആഭ്യന്തര ട്വന്റി-20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗിനിടെ തൻ്റെ ഉടമസ്ഥതയിലുള്ള ടീമിലാണ് കാബൂൾ ഈഗിൾസ് ഉടമ അബ്ദുൽ ലത്തീഫ് അയൂബി കളിക്കാനിറങ്ങിയത്. കാബൂൾ ഈഗിൾസാണ് പിന്നീട് ഇക്കൊല്ലത്തെ ചാമ്പ്യന്മാരായത്.
Read Also : ഇംഗ്ലണ്ട്-ഓസ്ട്രേലിയ താരങ്ങൾക്ക് ക്വാറന്റീൻ 36 മണിക്കൂർ മാത്രം; ആദ്യ മത്സരങ്ങൾ നഷ്ടമാവില്ല
41കാരനായ അബ്ദുൽ ലത്തീഫ് 13-ന് നടന്ന സ്പീൻഗർ ടൈഗേഴ്സുമായുള്ള മത്സരത്തിലാണ് കളിക്കാരനായി കളത്തിലിറങ്ങിയത്. ഒരു ഓവർ മീഡിയം പേസ് പന്തെറിഞ്ഞ ലത്തീഫ് 16 റൺസ് വിട്ടു കൊടുത്തു. സ്പീൻഗർ ടൈഗേഴ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാബൂൾ ഈഗിൾസ് 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഇതിനു പിന്നാലെയാണ് ടീം ഉടമയെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശിക്ഷിച്ചത്.
Read Also : ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും
തുടർന്നുള്ള എല്ലാ മത്സരങ്ങളിൽ നിന്നും അദ്ദേഹത്തെ വിലക്കിയ ബോർഡ് മുപ്പതിനായിരത്തോളം രൂപ പിഴയും ഈടാക്കി. മത്സരത്തിൽ കളത്തിലിറങ്ങിയ ലത്തീഫ് സീസണിൽ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് കുറിച്ചിരുന്നു. 18കാരനായ റഹ്മതുള്ള ഗുർബാസ് ആണ് ഈഗിൾസിൻ്റെ നായകൻ. ഗുർബാസിൻ്റെ ഭാര്യയുടെ പിതാവാണ് അബ്ദുൽ ലത്തീഫ് എന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights – Team owner makes T20 debut gets banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here