കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്നും സംഘർഷം

കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കാസർഗോഡ്. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചത്.
കാസർഗോഡ് യുവമോർച്ചയുടെ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയത്ത് പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. സംഘർത്തിൽ നിരവധി പ്രവർത്തർക്ക് പരിക്കേറ്റു.
മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സംഘർത്തെ തുടർന്ന് കോട്ടപ്പുറം താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ ഗതാഗതം സ്തംഭിച്ചു. റോഡിൽ നിലയുറപ്പിച്ച പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights – Violence continues in various parts of the state demanding the resignation of KT Jalil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here