Advertisement

ശരീരത്തിലോ വസ്ത്രത്തിലോ തീപിടിച്ചാൽ എന്ത് ചെയ്യണം ? വിശദീകരിച്ച് ഫയർഫോഴ്‌സ് [വിഡിയോ]

September 19, 2020
1 minute Read
what to do when catches fire

ആർക്കും എപ്പോൾ വേണമെങ്കിൽ സംഭവിക്കാവുന്ന ഒരു അപകടമാണ് തീപിടുത്തം. പാചകം ചെയ്യുമ്പോഴോ, ഷോർട്ട് സെർക്യൂട്ട് മൂലമോ, പടക്കം എന്നിവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിലൂടെയോ തീപിടുത്തമുണ്ടാകാം.

പലപ്പോഴും തീ പിടിച്ചാൽ ആ വേദനയിലും ഭീതിയിലും ഓടുക എന്നതാണ് നാം ചെയ്യാറ്. എന്നാൽ ഒരിക്കലും അത് ചെയ്യരുതെന്ന് ഫയർ ഫോഴ്‌സ് പറയുന്നു. നിൽക്കുക, നിലത്ത് വീഴുക, ഉരുളുക എന്നതാണ് തീപിടുത്തത്തിൽ നിന്ന് രക്ഷനേടാനുള്ള വഴിയായി അധികൃതർ നിർദേശിക്കുന്നത്.

തീ കത്തുമ്പോൾ ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്‌സൈഡ് അകത്ത് പ്രവേശിച്ചും മരണം സംഭവിക്കാം. അതുകൊണ്ട് മുഖംപൊത്തി വേണം നിലത്തുരുളാൻ.

വിഡിയോ കാണാം :

Story Highlights what to do when catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top