സുശാന്ത് സിംഗ് രജ്പുത്തിന്റെ ആന്തരിക അവയവങ്ങൾ മതിയായ രീതിയിൽ സംരക്ഷിച്ചില്ലെന്ന് കണ്ടെത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മുബൈ പൊലീസ് പ്രതികൂട്ടിലേക്ക്. തുടർ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങൾ മതിയായ രീതിയിൽ സംരക്ഷിച്ചില്ലെന്ന് കണ്ടെത്തി. ഇക്കാര്യം എയിംസ് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചതോടെയാണ് ഡൽഹി പൊലീസ് പ്രതിരോധത്തിലായത്.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ആന്തരിക അവയവങ്ങൾ എയിംസിൽ എത്തിച്ചത്. എയിംസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ തുടർ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.
ജൂൺ 14 സുശാന്തിൻ്റെ മരണശേഷം നടത്തിയ ആന്തര അവയവങ്ങളുടെ പരിശോധനക്ക് പിന്നാലെ ഇത് വേണ്ടവിധത്തിൽ മുംബൈ പൊലീസ് സംരക്ഷിച്ചില്ല എന്ന് എയിംസിലെ മെഡിക്കൽ ബോർഡ് അംഗങ്ങൾ അറിയിച്ചു. കൂടാതെ പല അവയവങ്ങളും കേട് സംഭവിച്ചതായും കണ്ടെത്തി. വിഷാംശം ഉള്ളിൽ ചെന്നാണോ, അമിതമായ ലഹരി ഉപയോഗം മൂലമാണോ സുശാന്തിൻ്റെ മരണമെന്ന് തെളിയിക്കൽ ഇതോടെ ശ്രമകരമാകും. എയിംസ് അധികൃതരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിബിഐ തുടർ നടപടിയിലേക്ക് കടക്കും.
Story Highlights – Finding that Sushant Singh Rajput’s internal organs were not adequately protected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here