ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്

അങ്കമാലിയിൽ ജ്വല്ലറിയിലേക്ക് കാർ പാഞ്ഞ് കയറി സെക്യൂരിറ്റി ജീവനക്കാരന് ഗുരുതര പരുക്ക്. തൃശൂർ ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്റെ മുൻഭാഗം തകർന്നു.
Read Also : തൊടുപുഴയില്‍ അക്രമി സംഘത്തിന്റെ മര്‍ദനത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരുക്ക്
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അങ്കമാലി എം വി ചാക്കോ ജ്വല്ലറിയിലേക്കാണ് കാർ ഇടിച്ച് കയറിയത്. മുൻവശത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കാലിന് അപകടത്തിൽ ഗുരുതര പരുക്കേറ്റു. കാറിലുണ്ടായിരുന്നവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Story Highlights – accident, angamali
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here