Advertisement

ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ വാൾമാർട്ടും ഒറാക്കിളും; ആശംസകൾ നേർന്ന് ട്രംപ്

September 20, 2020
1 minute Read

ചൈനീസ് മൊബൈൽ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയാറെടുക്കുന്ന വാൾമാർട്ട്, ഒറാക്കിൾ എന്നീ കമ്പനികൾക്ക് ആശംസകൾ നേർന്ന്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടപാട് പൂർത്തിയായാൽ പുതിയ കമ്പനി ടെക്സാസ് കേന്ദ്രമാക്കി പ്രവർത്തിക്കുമെന്നും ട്രംപ് അറിയിച്ചു.

ഇതിനു പുറമേ, 500 കോടി ഡോളർ അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടിരിക്കുന്നതെന്നും 25,000 ആളുകൾക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഒറാക്കിളും വാൾമാർട്ടും ചേർന്ന് ടിക്ടോക്കിന്റെ 20 ശതമാനം ഓഹരിയാണ് ഏറ്റെടുക്കുന്നത്. ഇടപാട് പൂർത്തിയാകുന്ന പക്ഷം ആപ്ലിക്കേഷന്റെ അമേരിക്കയിലെ ഡാറ്റ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ ഒറാക്കിളിന്റെ ഉത്തരവാദിത്തമായിരിക്കും. വാൾമാർട്ടാകും ആപ്പിന്റെ വാണിജ്യ പങ്കാളി.

Story Highlights tik tok, USA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top