മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി; കരഞ്ഞുകൊണ്ട് റോഡിൽ; വിഡിയോ

കോതമംഗലം വടാട്ടുപാറയിൽ മാലിന്യ കുഴിയിൽ വീണ പിടിയാനക്കുട്ടിയെ രക്ഷപ്പെടുത്തി. ജെസിബിയുടെ സഹായത്താൽ കുഴിയുടെ അരിക് ഇടിച്ചാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. തിരികെ കാട്ടിലേക്ക് അയച്ചു.
Read Also : പാലക്കാട് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ
ആനശല്യം വളരെ രൂക്ഷമായ പ്രദേശമാണ് കോതമംഗലം ചക്കി മേട്. ഇന്നലെ രാത്രി പതിനഞ്ചോളം ആനകൾ ജനവാസ മേഘലയിൽ എത്തിയിരുന്നു. ഇതിൽ നിന്ന് കൂട്ടം തെറ്റിയാവാം കുട്ടിയാന കുഴിയിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. കാലിന് ചെറിയ പരുക്കുള്ള ആനകുട്ടിയെ തിരികെ വനത്തിലേക്ക് തന്നെ കയറ്റിവിട്ടു.
An elephant calf that fell in an abandoned well in a farm land located close to the forest at Chakkimedu was rescued and released in the wild by forest team led by Range officer Mohamned Rafi @NewIndianXpress @xpresskerala @KeralaForest @NWF #wildlife #elephant pic.twitter.com/gtwE8aWhuF
— Manoj Viswanathan (@Manojexpress) September 22, 2020
ഇന്ന് പുലർച്ചെയോടെ ആനക്കുട്ടി കുഴിയിൽ വീണതറിഞ്ഞ നാട്ടുകാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സംഭവസ്ഥലത്തെത്തിയ ഭൂത്തത്താൻ കെട്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജെ ജയന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ചേർന്നാണ് അഞ്ച് മണിക്കൂറോളം കുഴിയിൽ കിടന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്.
Story Highlights – baby elephant rescued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here