പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിക്ക് കൊവിഡ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ അഞ്ചാം പ്രതിക്ക് കൊവിഡ്. പോപ്പുലർ ഫിനാൻസ് ഉടമയായ റോയ് ഡാനിയലിന്റെ മകൾ റിയ ആൻ തോമസിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
Read Also : ഇന്ന് സ്ഥിരീകരിച്ചത് 19 കൊവിഡ് മരണങ്ങൾ
പോപ്പുലർ ഗ്രൂപ്പിന് കീഴിലെ നാല് സ്ഥാപനങ്ങളുടെ ഡയറക്ടറാണ് റിയ. എഎൽപി വ്യവസ്ഥയിൽ പണം സ്വീകരിച്ചതിൽ മുഖ്യപങ്ക് റിയക്കാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയതായിരുന്നു.
Story Highlights – popular finance fraud case, covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here