പാലാരിവട്ടം മേൽപ്പാലം: കിറ്റ്കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനെന്ന് സംസ്ഥാന സർക്കാർ

പാലാരിവട്ടം മേൽപ്പാലം കേസിൽ കിറ്റ്കോയ്ക്കെതിരെ സംസ്ഥാന സർക്കാർ. ഭാരപരിശോധന വേണമെന്ന കിറ്റ്കോ വാദം ആർഡിഎസ് കമ്പനിയെ സഹായിക്കാനെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആരോപിച്ചു.
കിറ്റ്കോയുടെ ശ്രമം ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനാണെന്നും സിവിൽ, ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാൻ കിറ്റ്കോയും കരാർ കമ്പനിയും ഒത്തുകളിക്കുന്നുവെന്നും സർക്കാർ ആരോപിക്കുന്നു.
ഭാരപരിശോധന നടത്തേണ്ടത് മേൽപ്പാലം കമ്മീഷൻ ചെയ്ത ശേഷമല്ല. മേൽപ്പാലത്തിന്റെ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു വഴി മാത്രമാണ് ഭാരപരിശോധനയെന്നും സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടിയിൽ സംസ്ഥാന സർക്കാർ പറയുന്നു. ഭാരപരിശോധനയെ അനുകൂലിച്ച് കിറ്റ്കോ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ വാദം.
Story Highlights – state govt against Kitco
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here