ഇന്ത്യൻ ദീർഘദൂര നീന്തൽ താരം ആരതി സഹയ്ക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ഇന്ത്യൻ ദീർഘദൂര നീന്തൽ താരമായ ആരതി സഹയ്ക്ക് ആദരവ് അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആരതി സഹയുടെ എൺപതാമത് ജന്മദിന വേളയിലാണ് ഗൂഗിൾ ഡൂഡിൽ തയാറാക്കിയത്. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ വനിതയാണ് ആരതി.
1959ലാണ് ആരതി സഹ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്നത്. 16 മണിക്കൂറും 20 മിനിറ്റുമെടുത്താണ് 67.5 കിലോമീറ്റർ നീന്തി ആ ചരിത്ര ഉദ്യമം അവർ പൂർത്തീകരിച്ചത്. ഈ ദൗത്യം അവർ സാധ്യമാക്കിയത് തന്റെ രണ്ടാമത്തെ ശ്രമത്തിലാണ്.
Read Also : തേനീച്ചയെ പൂക്കളിലേക്ക് എത്തിക്കാം; ഭൗമ ദിനം ആചരിച്ച് ഗൂഗിൾ ഡൂഡിൽ
കൂടാതെ ആദ്യമായി പത്മശ്രീ ലഭിച്ച വനിതയും ആരതിയാണ്. 1952ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മർ ഒളിമ്പിക്‌സിൽ പങ്കെടുത്ത ആരതി നാലാം വയസിൽ തന്നെ നീന്തൽ പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യൻ തപാൽ വകുപ്പ് 1999ൽ ആരതി സഹയ്ക്ക് ആദരവ് അർപ്പിച്ച് മൂന്ന് രൂപ വിലയുള്ള സ്റ്റാമ്പും പുറത്തിറക്കി.
മിഹിർ സെന്നായിരുന്നു ആരതിയുടെ പ്രചോദനം. ആരതിയുടെ അച്ഛൻ സൈന്യത്തിൽ ആയിരുന്നു. മകളുടെ നീന്തലിലെ കഴിവ് മനസിലാക്കി അച്ഛൻ തന്നെ ആരതിയെ നീന്തൽ ക്ലബിൽ ചേർത്തു. ചെറുപ്പത്തില്‍ തന്നെ നീന്തല്‍ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു ആരതി.
Story Highlights – arati saha, long distance swimming athlete, google doodle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here