എട്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യൽ; എം ശിവശങ്കറിനെ വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്തതെന്ന വിവരം പുറത്തുവന്നിരുന്നു.
ഇത് മൂന്നാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നാണ് വിവരം. ഇതിൽ പ്രധാനപ്പെട്ടത് സ്വപ്‌ന സുരേഷ് ഡിലീറ്റ് ചെയ്ത് വീണ്ടെടുത്ത വാട്‌സ്ആപ്പ് ചാറ്റുകളാണ്. ഇക്കാര്യങ്ങളും എൻഐഎ ശിവശങ്കറിനോട് ചോദിച്ചറിഞ്ഞതായാണ് സൂചന.
നേരത്തേ രണ്ട് തവണ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളമാണ് നീണ്ടത്. ശിവശങ്കറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടകളും ഇതിൽ നിന്ന് അയച്ച സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു.
Story Highlights – M shivashankar, Gold smuggling, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here