പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ്: അന്വേഷണം ആരംഭിച്ചു

പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിയതായി പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് അതിലൂടെ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്ന് പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പു രീതിയെക്കുറിച്ചു ചില ജില്ലകളില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അത്യാവശ്യമാണ്, സഹായിക്കണമെന്നും മറ്റും മെസഞ്ചറിലൂടെ അഭ്യര്‍ത്ഥിക്കുകയും അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരമെന്നും പൊലീസ് അറിയിച്ചു.
Story Highlights – Facebook accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here