Advertisement

എങ്ങനെ മറക്കും ‘കാതല’ന്റെ കതിരേശനെ?

September 25, 2020
3 minutes Read

ഗായകനിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല എസ്പിബിയുടെ കലാജീവിതം. എസ്പിബിയെ നടനായി കണ്ടവർക്ക് ഒരിക്കലും മറക്കാനാകില്ല ആ അഭിനയപാടവം. ഏകദേശം എഴുപത്തിനാലോളം ചിത്രങ്ങളിൽ എസ്പിബി വേഷമിട്ടു. ശങ്കർ സംവിധാനം ചെയ്ത എക്കാലത്തേയും ഹിറ്റ് ചിത്രം കാതലനിൽ എസ്പിബി അവതരിപ്പിച്ച കതിരേശനെ എങ്ങനെ മറക്കാനാണ്?

ആലാപന മികവുകൊണ്ട് ശ്രോതാക്കളെ മാത്രമല്ല, അഭിനയംകൊണ്ട് പ്രേക്ഷകരേയും ത്രസിപ്പിക്കാൻ എസ്പിബിക്ക് കഴിഞ്ഞു. 1969 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് എസ്പിബി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് തമിഴിലും കന്നഡയിലും വേഷമിട്ടു. 1989 ൽ പുറത്തിറങ്ങിയ ‘കേളടി കണ്മണി’ എന്ന ചിത്രത്തിൽ എസ്പിബി പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകർ അത് നെഞ്ചേലേറ്റി. ചിത്രത്തിൽ രംഗരാജ് എന്ന കഥാപാത്രത്തെയാണ് എസ്പിബി അവതരിപ്പിച്ചത്.

കേളടി കണ്മണിക്ക് ശേഷം നാല് തമിഴ്ചിത്രങ്ങളിൽ എസ്പിബി വേഷമിട്ടു. 1994 ലാണ് ശങ്കറിന്റെ കാതലൻ പുറത്തിറങ്ങുന്നത്. പ്രഭുദേവ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛൻ വേഷമാണ് എസ്പിബി കൈകാര്യം ചെയ്തത്. കാതലനിലെ കതിരേശൻ ഹാസ്യം തന്മയത്വത്തോടെ കൈകാര്യം ചെയ്തു. നായകന്റെ അച്ഛനായും പൊലീസായും ഡോക്ടറായും അതിഥി വേഷങ്ങളിലും തിളങ്ങി എസ്പിബി. 2018 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ദേവദാസിലാണ് എസ്പിബി അവസാനമായി വേഷമിട്ടത്.

Story Highlights S P Balasubrahmanyam, Kadhalan, Keladi anmani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top