എസ്പിബി എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ്….

കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ബാലസുബ്രഹ്മണ്യം എന്ന ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകിയ എസ്പിബി, സംഗീതജ്ഞൻ എന്ന നിലയിൽ മാത്രം ഒതുങ്ങി നിൽക്കാതെ തന്റെ ശബ്ദത്തെ സിനിമയുടെ വിവിധ തലങ്ങളിൽ ഉപയോഗപ്പെടുത്തി.
കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി. അണ്ണാമയ്യ, ശ്രീ സായ് മഹിമ എന്നീ ചിത്രങ്ങൾക്ക് മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള നന്ദി അവാർഡും അദ്ദേഹത്തിന് ലഭിച്ചു. 2012 ൽ ശ്രീരാമ രാജ്യം എന്ന സിനിമയുടെ തമിഴ് പതിപ്പിനായി നന്ദമുരി ബാലകൃഷ്ണയ്ക്കുവേണ്ടിയം അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ബെൻ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.
Story Highlights – spb dubing artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here