സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തുടർച്ചയായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്.
സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമായി സിബിഐയെ ബിജെപി ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും സിപിഐഎം സംസ്ഥാന സമിതി ചർച്ച ചെയ്യും.
Read Also : ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം: സിപിഐഎം
കഴിഞ്ഞ ദിവസം ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം പറഞ്ഞിരുന്നു. അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസ് എംഎൽഎ നൽകിയ പരാതിയിൽ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് സിബിഐ കേസെടുത്തതെന്നും കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയി എന്നതിന്റെ തെളിവാണ് ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Story Highlights – cpim, state committee, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here