ഒഴുക്കിൽപ്പെട്ട് കാണാതായ ആറ് വയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി

മലപ്പുറം വേങ്ങര ബാക്കിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ആറുവയസുകാരന്റെയും പിതാവിന്റെയും മൃതദേഹം കണ്ടെത്തി. ബാക്കിക്കയം സ്വദേശി ഇസ്മായിലിന്റെയും മകന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെയാണ് കടലുണ്ടി പുഴയിൽ ഇസ്മായേലും മകൻ ആറുവയസുകാരനായ മുഹമ്മദ് ഷമ്മിലിനെയും കാണാതായത്. അയൽവാസിയുമൊത്ത് കടലുണ്ടി പുഴയിൽ കുളിക്കാറിറങ്ങിയതാണ് അച്ഛനും രണ്ട് മക്കളും. മൂത്ത മകനായ ഷാനിബും അയൽവാസിയും രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇസ്മായിലിനെയും ഇളയ മകനെയും കണ്ടെത്തിയില്ലായിരുന്നു.
തുടർന്ന് പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം ലഭിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Story Highlights – Six year old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here