എസ്പിബിക്ക് ആദരാഞ്ജലികളുമായി തമിഴ് സിനിമാലോകം

അന്തരിച്ച പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനെ അവസാനമായി ഒരുനോക്ക് കാണാനും യാത്ര പറയാനും സിനിമാ ലോകത്തെ പ്രമുഖരുമെത്തി. നൂറുകണക്കിന് ആരാധകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
കൊവിഡ് പ്രോട്ടോകോൾ കാരണം കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ മായാത്ത പുഞ്ചിരിയുടെ ഉടമയെ കാണാൻ നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും എത്തിയിരുന്നു. വിജയ്, അർജുൻ സർഗ, റഹ്മാൻ, വിജയ് സേതുപതി, ഭാരതി രാജ തുടങ്ങിയവരാണ് എസ്പിബിക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്.
രാവിലെ 11 മണിയോടെ സംസ്കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോയിരുന്നു.
Read Also : അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട ആരാധകന് സർപ്രെസ് നൽകി എസ്പിബി; ചേർത്ത് പിടിച്ച് ഗായകൻ; വിഡിയോ
സംസ്കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരച്ചടങ്ങുകൾ റെഡ് ഹില്‍സിലെ ഫാം ഹൗസില്‍ വച്ചായിരുന്നു.
ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു.
എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ രാജ്യം പ്രാർത്ഥനകളോടെയിരുന്ന നിമിഷങ്ങളെ വിഫലമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇതിഹാസ ഗായകന്റെ വിട വാങ്ങല്‍.
Story Highlights – sp balasubramanyam, homage payed by tamil film world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here