തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്പിച്ചു

തൂത്തുക്കുടി കസ്റ്റഡ് കൊലപാതകത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഒൻപത് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സാത്താൻകുളം എസ്എച്ച്ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സിബിഐ അന്വേഷണസംഘം മധുര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് കേസുകളാണ് സിബിഐ സംഭവത്തിൽ രജിസ്റ്റർ ചെയ്തത്.
ജൂൺ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോക്ക് ഡൗൺ ലംഘിച്ച് കടകൾ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകൻ ബെന്നിക്‌സിനേും കസ്റ്റഡിയിൽ എടുത്ത സാത്താൻകുളം പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാൻഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു. സംഭവം തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.
സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതിൽ ഒരു ഉദ്യോഗസ്ഥൻ നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. എസ്‌ഐ പാൽതുറൈയാണ് മരിച്ചത്.
Story Highlights – thuthukudy custody death cbi submits charge sheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here