Advertisement

കഴിഞ്ഞ പത്ത് വർഷമായി നാടിന് കാവലായി ചീരു എന്ന നായ

September 27, 2020
2 minutes Read

കാസർഗോഡ് ബേഡകത്ത് കഴിഞ്ഞ 10 വർഷമായി ഒരു നാടിന്റെ കാവൽക്കാരിയാണ് ചീരു എന്ന നായ. നാട്ടുകാർക്ക് യാതൊരു ഉപദ്രവവുമില്ലാതെ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയാണ് ഈ നായയുടെ ജീവിതം.

തെരുവു നായയായി നാടുനീളെ അലഞ്ഞ് ഒടുവിൽ ബേഡകത്ത് കൂട്ടം തെറ്റിയെത്തിയതാണ് ഇവൾ. ആദ്യമൊക്കെ ആരും അത്രയൊന്നും അടുപ്പിച്ചില്ല. ബേഡകത്തെ ഈ കൊച്ചു പട്ടണം വിട്ട് പോകാതായതോടെ നാട്ടുകാർ ഇവൾക്കൊരു അടിപൊളി പേരും നൽകി.

വിളി കേട്ടാൽ അനുസരണയുള്ള കുട്ടിയായി എത്തും. സ്ഥലത്തെ കോഴിക്കടയും കള്ളുഷാപ്പുമൊക്കെയാണ് പ്രധാന വിശ്രമകേന്ദ്രം. നാട്ടുകാരോടെന്നും ശാന്ത സ്വരൂപിയാണെങ്കിലും നേരം ഇരുട്ടിയാൽ ബേഡകത്തൊരു ഇല അനങ്ങിയാൽ ചീരു തന്റെ കൂറു കാട്ടും.

അതുകൊണ്ടാണ് ബേഡകത്തിന്റെ കാവൽകാരിയെന്ന പട്ടം നാട്ടുകാർ ഈ നായയ്ക്ക് ചാർത്തി കൊടുത്തതും. വളർത്തുനായയെ പോലെ കുത്തി വയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ കഴുത്തിൽ പട്ടയുമില്ല ഇരുമ്പഴിയുമില്ല. സ്വതന്ത്രയായാണ് ചീരുവിന്റെ ജീവിതം. എങ്കിലും തനിക്കിടം തന്ന നാടുവിട്ട് പോകാൻ ഇതുവരെ തുനിഞ്ഞിട്ടില്ല.

Story Highlights cheeru dog has guarding the place for the last 10 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top