രാഷ്ട്രപതി ഒപ്പുവച്ചു; കാർഷിക ബിൽ നിയമമായി

രാജ്യ വ്യാപകമായി ഉയർന്ന കർഷക പ്രതിഷേധങ്ങൾ വകവയ്ക്കാതെ പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ കാർഷിക ബിൽ നിയമമായി.
കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് നിയമമായത്. ബിജെപിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ ബിൽ അനായാസം പാസായിരുന്നു. എന്നാൽ, രാജ്യസഭയിൽ ബിൽ പാസാക്കാൻ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം തള്ളിയത് വൻ എതിർപ്പുണ്ടാക്കി. വിവാദ ബില്ലുകളും പാർലമെന്റ് രേഖകളും കീറിയെറിഞ്ഞാണ് തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചത്.
ബില്ലുകൾക്കെതിരെ രാജ്യ വ്യാപകമായി കർഷക പ്രതിഷേധം അലയടിച്ചിരുന്നു. വിവിധയിടങ്ങളിൽ ദേശീയപാത ഉപരോധിച്ചും ട്രെയിൻ തടഞ്ഞുമായിരുന്നു കർഷകർ പ്രതിഷേധിച്ചത്. ട്രെയിൻ തടയൽ സെപ്റ്റംബർ 29 വരെ നീട്ടിയിട്ടുണ്ട്.
Story Highlights – Farm bill, Ram nath Kovind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here