ഇന്നത്തെ പ്രധാന വാർത്തകൾ (28-09-2020)

ലൈഫ് മിഷൻ; വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന; ഫ്‌ളാറ്റ് നിർമാണം നിർത്തിവച്ച് യൂണിടാക്
ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിൽ സിബിഐ പരിശോധന നടത്തി. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിൽ എടുത്തു.
സി.പി ജലീൽ വെടിയുതിർത്തിട്ടില്ല; പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്
വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരത്ത് കൊവിഡ് ബാധിതൻ പുഴുവരിച്ച നിലയിൽ; ആരോഗ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ കൊവിഡ് രോഗി വീട്ടിൽ മടങ്ങിയെത്തിയത് പുഴുവരിച്ച നിലയിൽ. കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് കഴിഞ്ഞ മാസമാണ്.
പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു
പാലാരിവട്ടം പാലം പൊളിക്കൽ ആരംഭിച്ചു. ഇന്ന് രാവിലെ 8.30 ഓടെ പൊളിക്കലിന് മുന്നോടിയായുള്ള പൂജകൾ നടന്നു. രാവിലെ 9 മണിയോടെ തന്നെ പാലം പൊളിക്കലിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു.
വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടന
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ഇയാൾ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരളാ ചാപ്റ്റർ അധികൃതർ വ്യക്തമാക്കി. ഇയാൾ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിവരം.
രാജ്യത്ത് ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം
രാജ്യത്ത് ചെക്ക് തട്ടിപ്പുകൾ തടയാൻ ഇനി പോസിറ്റീവ് പേ സിസ്റ്റം. 2021 ജനുവരി ഒന്നുമുതൽ സംവിധാനം യാഥാർത്ഥ്യമാകും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഉയർന്ന തുകയുടെ ചെക്കുകൾക്കാണ് ഇത് ബാധകം.
Story Highlights – todays news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here