‘ഒരു പ്രത്യേക തരം മരംവെട്ടൽ’; കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വിഡിയോ

ഒരു മരംവെട്ടുന്ന വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകൾ ! ഈ വിഡിയോയിൽ മരംവെട്ടുന്നത് എങ്ങനെയെന്നതാണ് കാഴ്ചക്കാരെ ആകർഷിച്ചത്.
അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരം റെക്‌സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.
നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ് വെട്ടിയത്. മാത്രമല്ല, മരത്തിന്റെ മണ്ട വെട്ടി താഴെയിട്ടതോടെ മരംകിടന്ന് ആടുന്നതും കാണാം. ആ കാഴ്ച കണ്ട് കണ്ണിമപോലും ചിമ്മാൻ നമ്മെ കൊണ്ട് സാധിക്കില്ല. അത്രമേൽ ഭയാനകമാണ് ദൃശ്യങ്ങൾ..
Ever seen anyone cut a really tall palm tree?
— Rex Chapman?? (@RexChapman) September 25, 2020
Oh my god… pic.twitter.com/O0sde0ZCz0
വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ 6.7 മില്യൺ ആളുകളാണ് കണ്ടത്. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.
Story Highlights – tree cutting video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here