ഇന്ന് ലോക ഹൃദയ ദിനം; ഹൃദ്രോഗികളിൽ കൊവിഡ് മൂലമുള്ള മരണ സാധ്യത 10.5 ശതമാനം; ശ്രദ്ധിക്കാം

ഇന്ന് ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കൊവിഡ് കാലം. ഹൃരോഗങ്ങളില്ലാത്തവരിൽ കൊവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്യോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാനത്ത് കൊവിഡ് ആദ്യം മരണത്തിന് കീഴ്‌പ്പെടുത്തിയ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബ് ഹുസൈൻ ഒരു ഹൃദ്യോഗിയായിരുന്നു. 2014ൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർചികിത്സകളിലൂടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ മൂന്നോട്ടു പോകുന്നതിനിടെ ആക്‌സ്മികമായാണ് കൊറോണ വൈറസ് അദ്ദേഹത്തിൻറെ ജീവനെടുത്തത്.
Read Also : ഹൃദയസംബന്ധമായ അസുഖം; 20ആം വയസ്സിൽ അൻവർ അലി വിരമിക്കലിന്റെ വക്കിൽ
കൊവിഡ് ബാധ രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവിൽ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂർച്ഛിപ്പിച്ച് ഹാർട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാർഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ ഹൃദയാഘാതമുണ്ടാകുന്നു.
ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കൊവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികൾ ഏറെ ശ്രദ്ധിക്കണം. അതുതന്നെയാണ് ഈ ഹൃദയ ദിനത്തിൽ വേൾഡ് ഹാർട്ട് ഫെഡറേഷനും പറയുന്നത്. ‘യൂസ് ഹാർട്ട് ഫോർ സൊസൈറ്റി, യുവർ ലൗഡ് വൺസ് ആൻഡ് യു’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഈ മഹാമാരിക്കാലം എത്ര വരെ നീളുമെന്ന് ആർക്കും വ്യക്തമല്ല. കൊവിഡിനോട് കൂടി മനുഷ്യൻ ജയിക്കുന്നത് വരെ എല്ലാ ഹൃദ്രോഗികളെയും ഹൃദയപൂർവ്വം ചേർത്തുപിടിക്കാം. കൊവിഡിന്റെ ഗുരുതര പ്രതിസന്ധിയിലേക്ക് അവരെ തള്ളിവിടാൻ ഓരോരുത്തരും കാരണമാവില്ലെന്ന് ഉറപ്പുവരുത്താം.
Story Highlights – world heart day in covid situation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here