Advertisement

ബാബറി മസ്ജിദ് കേസ് : ആറ് പ്രതികൾ ഹാജരായില്ല; 32 പ്രതികളിൽ ഹാജരായത് 26 പേർ മാത്രം

September 30, 2020
1 minute Read
six culprits didnt present before court

ബാബറി മസ്ജിദ് കേസിൽ ആറ് പ്രതികൾ കോടതിയിൽ ഹാജരായില്ല. 26 പ്രതികൾ ഹാജരായി. മൊത്തം 32 പ്രതികളാണ് കേസിലുള്ളത്.

രാമജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽ ദാസ് ഹാജരായില്ല. നൃത്യ ഗോപാൽ കൊവിഡ് ചികിത്സയിലാണെന്ന കാരണം കാണിച്ചാണ് വിട്ടുനിന്നത്. ഇതിന് പുറമെ, എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ്, സതീഷ് പ്രധാൻ എന്നിവരാണ് ഹാജരാകാത്തത്. എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി എന്നിവർ വിഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുക്കും.

1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളുണ്ടായിരുന്നു. ഇതിൽ 17 പേർ മരിച്ചു. വിചാരണ നേരിട്ടത് ബാക്കി 32 പ്രതികളാണ്. മുൻ ഉപപ്രധാനമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ.

Story Highlights six culprits didnt present before court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top